ന്യൂഡൽഹി: ജി.എസ്.ടി നഷ്ടപരിഹാര ഇനത്തിൽ പ്രത്യേക സംവിധാനം വഴി കേന്ദ്ര ധനകാര്യ മന്ത്രാലയം 16 സംസ്ഥാനങ്ങൾക്കും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങൾക്കും രണ്ടാം വിഹിതമായി 6000 കോടി രൂപ അനുവദിച്ചു. ഇതുവരെ 12,000 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്.
ഓപ്ഷൻ ഒന്നിനു കീഴിൽ ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, മേഘാലയ, ഒഡിഷ, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹി, ജമ്മുകാശ്മീർ, പുതുച്ചേരിയും ഇതുവരെ ഈ പ്രത്യേക വായ്പാ സംവിധാനം സ്വീകരിച്ചു.
ജി.എസ്.ടി നഷ്ടപരിഹാര നികുതിക്ക് പകരമായി, സംസ്ഥാനങ്ങൾക്ക് ക്രമാനുഗതമായിട്ടാണ് വായ്പ നൽകുന്നത്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒരേ പലിശ നിരക്കിലാണ് വായ്പ.