jithin-ram-manjhi

ന്യൂ​ഡ​ൽ​ഹി​:​ ​എ​ൽ.​ജെ.​പി​ ​നേ​താ​വും​ ​കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന​ ​രാം​വി​ലാ​സ് ​പാ​സ്വാ​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ബീ​ഹാ​റി​ലെ​ ​ഹി​ന്ദു​സ്ഥാ​നി​ ​അ​വാം​ ​മോ​ർ​ച്ചാ​ ​(​എ​ച്ച്.​എ.​എം​)​ ​നേ​താ​വ് ​ജി​ത​ൻ​ ​റാം​ ​മാ​ഞ്ചി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്ക് ​ക​ത്ത​യ​ച്ചു.​ ​ക​ഴി​ഞ്ഞ​ ​മാ​സ​മാ​ണ് ​ഹൃ​ദ​യ​ ​ശ​സ്‌​ത്ര​ക്രി​യ​യെ​ ​തു​ട​ർ​ന്ന് ​ഡ​ൽ​ഹി​യി​ൽ​ ​രാം​വി​ലാ​സ് ​പാ​സ്വാ​ൻ​ ​അ​ന്ത​രി​ച്ച​ത്.​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​ ​കാ​ണാ​ൻ​ ​പോ​ലും​ ​വ​രാ​ത്ത​ ​ആ​ളാ​ണ് ​ജി​ത​ൻ​ ​റാം​ ​മാ​ഞ്ചി​യെ​ന്ന് ​രാം​വി​ലാ​സ് ​പാ​സ്വാ​ന്റെ​ ​മ​ക​നും​ ​എ​ൽ.​ജെ.​പി​ ​നേ​താ​വു​മാ​യ​ ​ചി​രാ​ഗ് ​പാ​സ്വാ​ൻ​ ​പ്ര​തി​ക​രി​ച്ചു. രാം​വി​ലാ​സ് ​പാ​സ്വാ​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മ​ക​ൻ​ ​ചി​രാ​ഗ് ​പാ​സ്വാ​ന്റെ​ ​നേ​രെ​ ​നി​ര​വ​ധി​ ​ചോ​ദ്യ​ങ്ങ​ളു​യ​രു​ന്നു​ണ്ടെ​ന്ന് ​എ​ച്ച്.​എ.​എം​ ​വ​ക്താ​വ് ​ഡാ​നി​സ് ​റി​സ്‌​വാ​ൻ​ ​പ​റ​ഞ്ഞു.​

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​ക​ത്തെ​ഴു​തി​യ​വ​ർ​ ​സ്വ​യം​ ​നാ​ണം​കെ​ടു​ക​യാ​ണെ​ന്ന് ​ചി​രാ​ഗ് ​പ്ര​തി​ക​രി​ച്ചു.​ ​പി​താ​വി​ന്റെ​ ​ആ​രോ​ഗ്യ​ ​സ്ഥി​തി​ ​സം​ബ​ന്ധി​ച്ച് ​ഫോ​ണി​ൽ​ ​അ​റി​യി​ച്ചി​ട്ടും​ ​ജി​ത​ൻ​ ​റാം​ ​മാ​ഞ്ചി​ ​കാ​ണാ​ൻ​ ​വ​ന്നി​ല്ല.​ ​മ​ര​ണ​ശേ​ഷം​ ​മാ​ഞ്ചി​ ​അ​ടു​പ്പം​ ​കാ​ണി​ക്കു​ന്ന​തി​ന്റെ​ ​അ​ർ​ത്ഥം​ ​മ​ന​സി​ലാ​കു​ന്നി​ല്ല.​ ​മ​രി​ച്ച​ ​ആ​ളി​ന്റെ​ ​പേ​രി​ൽ​ ​രാ​ഷ്‌​ട്രീ​യം​ ​ക​ളി​ക്കാ​നാ​ണ് ​ചി​ല​ർ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്നും​ ​ചി​രാ​ഗ് ​കു​റ്റ​പ്പെ​ടു​ത്തി.