പാട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ നിർണായക രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. 17 ജില്ലകളിലായി 94 നിയമസഭാ മണ്ഡലങ്ങളിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെ 1463 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം രാവിലെ 6 മുതൽ ഏഴുവരെയാണ് പോളിംഗ്. നക്സൽ ബാധിത മണ്ഡലങ്ങളിൽ വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിക്കും.
പശ്ചിമ ചമ്പാരൻ, പൂർവ ചമ്പാരൻ, ശീവർ, സിതാമർഡി, മധുബനി, ദർബംഗ, മുസഫർപുർ, ഗോപാൽഗഞ്ച്, സിവാൻ, സരൺ, വൈശാലി, സമസ്തിപുർ, ബെഗുസാരായ്, ഖഗാരിയ, ഭഗൽപുർ, നളന്ദ, പാട്ന ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 2.85 കോടിയിലധികം വോട്ടർമാരുണ്ട്. കൊവിഡ് രോഗികൾക്ക് പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ടു ചെയ്യാം.
ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ഘട്ടമാണിത്. അവസാനഘട്ടം നവംബർ ഏഴിന് 78 മണ്ഡലങ്ങളിൽ. ആദ്യ ഘട്ടം ഒക്ടോബർ 28ന് 71 മണ്ഡലങ്ങളിൽ പൂർത്തിയായിരുന്നു.
സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നാലു സീറ്റുകൾ
ആർ.ജെ.ഡി 56, കോൺഗ്രസ് 24 സീറ്റിലും മത്സരിക്കുന്നു.
സി.പി.എം ആകെ മത്സരിക്കുന്ന വിഭൂതിപൂർ, മാഞ്ചി, മട്ടിഹാനി, പിപ്ര ഈ ഘട്ടത്തിൽ
സി.പി.ഐയുടെ ആറിൽ ബച്ച്വാര,തേഗ്ര,ബക്രി,ജൻജാർപുർ എന്നീ സീറ്റുകൾ
സി.പി.എം എല്ലിന്റെ ആറ് മണ്ഡലങ്ങൾ
ബി.ജെ.പി 46 സീറ്റിലും ജെ.ഡി.യു 43ലും വി.ഐ.പി 5 സീറ്റിലും
രണ്ട് സിറ്റിംഗ് മണ്ഡലങ്ങൾ ഉൾപ്പെടെ എൽ.ജെ.പി 52 സീറ്റിൽ.
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മഹാരാജ് ഗഞ്ചിൽ- 27 പേർ. കുറവ് -ദരൗളി നാല് പേർ.
സ്ഥാനാർത്ഥികളിൽ 1316 പുരുഷൻമാരാണ്. ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയുമുണ്ട്.