vijay-mallya

ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്യയെ ബ്രിട്ടൻ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാരിനോട് കേസിന്റെ തൽസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് തേടി സുപ്രീം കോടതി. റിപ്പോർട്ട് ആറ് ആഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകി.

മല്യയെ കൈമാറുന്ന കേസിൽ ബ്രിട്ടനിലെ കോടതിയിൽ രഹസ്യ നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രം ഒരു മാസം മുൻപ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി വീണ്ടും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.