mother-in-law-killed-

ന്യൂഡൽഹി: വൃത്തിയെക്കുറിച്ചുള്ള അമിത നിർബന്ധം കാരണം അമ്മായിയമ്മയെ മരുമകൾ കൊലപ്പെടുത്തി. ഗുജറാത്തിലെ ഗോട്ടയിലാണ് സംഭവം നടന്നത്. ഓരോ തണയും പുറത്തുപോയിട്ട് വരുമ്പോൾ കുളിക്കണമെന്നുള്ള അമ്മായിയമ്മയുടെ നിർബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് അറസ്റ്റിലായ നികിത അഗർവാൾ പൊലീസിനോട് പറഞ്ഞു. ഇരുവമ്പ് വടി കൊണ്ട് തലയ്ക്കടിച്ചാണ് ഗർഭിണിയായ നികിത അമ്മായിയമ്മ രേഖ അഗർവാളിനെ കൊലപ്പെടുത്തിയത്.

കൊവിഡിന്റെ പേര് പറഞ്ഞ് അമ്മായിയമ്മ തന്നെ പുറത്തിറങ്ങാൻ സമ്മതിക്കില്ലായിരുന്നു.

പുറത്തുപോയി വന്നാലുടൻ കുളിക്കാൻ നിർബന്ധിക്കുമായിരുന്നു എന്നും നികിത പറഞ്ഞു. പുറത്തുനിന്നുള്ള ആരെയെങ്കിലും കണ്ടാലും അപ്പോൾ കുളിക്കാൻ നിർബന്ധിക്കുമെന്നും നികിത കൂട്ടിച്ചേർത്തു.

രേഖയ്ക്ക് അമിത വൃത്തി സംബന്ധിച്ച മാനസിക രോഗമുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഭർത്താവിന്റെ പിതാവുമായി നികിതയ്ക്ക് അവിഹിതമുണ്ടെന്നും രേഖയ്ക്ക് സംശയമുണ്ടായിരുന്നു.