sc

ന്യൂഡൽഹി: ഇക്കൊല്ലം മാർച്ച് 1 മുതൽ ആഗസ്റ്റ് 31വരെയുള്ള മൊറട്ടോറിയം കാലയളവിൽ വായ്പയ്ക്ക് പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട കേസ് നാളെ പരിഗണിക്കുന്നതിലേക്കായി മാറ്റി. ആർ.ബി.ഐയ്ക്കായി ഹാജരാകേണ്ടിയിരുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് മറ്റൊരു കേസുള്ളതിനാൽ വാദം മാറ്റിവയ്ക്കണമെന്നുള്ള അദ്ദേഹത്തിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു കോടി വരെയുള്ള വായ്പകൾക്ക് കൊവിഡ് പശ്ചാത്തലത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ച ആറ് മാസത്ത കൂട്ടുപലിശ ഈടാക്കിയത് നവംബർ 5ന് മുമ്പ് തിരിച്ചു നൽകുമെന്ന് കേന്ദ്രസർക്കാർ നേരത്തെ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു.