rajnath-singh

ന്യൂഡൽഹി: പാക് അധിനിവേശ കാശ്‌മീരിന്റെ ഭാഗമായ ഗിൽഗിത് ബാൾട്ടിസ്ഥാനെ അഞ്ചാം പ്രവിശ്യയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം അംഗീകരിക്കാനാകില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പാക് അധിനിവേശ കാശ്‌മീർ ഇന്ത്യയുടെ ഭാഗമാണ്. അത് അനധികൃതമായി കൈവശം വച്ച പാകിസ്ഥാൻ നടത്തുന്ന നീക്കങ്ങൾ നിലനില്ക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഭജനം ഒരിക്കലും ഇന്ത്യ ആഗ്രഹിച്ചതല്ല. പക്ഷേ അത് സംഭവിച്ചു. എന്നാൽ ഇന്ത്യയിൽ നിന്ന് പോയ ന്യൂനപക്ഷങ്ങൾക്ക് പാകിസ്ഥാനിൽ പരിഗണന ലഭിക്കുന്നില്ല. അവർക്കു വേണ്ടിയാണ് ഇന്ത്യയിൽ നിയമം കൊണ്ടുവന്നതെന്നും രാജ്നാഥ് ട്വിറ്ററിൽ പറഞ്ഞു.