indian-army

ന്യൂഡൽഹി: ചൈനയുമായി സംഘർഷം നിലനിൽക്കുന്ന ലഡാക് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ സൈനികർക്ക് ധരിക്കാൻ യു.എസിൽ നിന്ന് പ്രത്യേക ശൈത്യകാല കിറ്റുകൾ എത്തി. യു.എസ് സൈന്യം ഉപയോഗിക്കുന്ന അതേ കിറ്റുകളാണിവ. സിയാച്ചിൻ മേഖലയിൽ വിന്ന്യസിച്ച സൈനികർക്കുള്ള 60,000 ശൈത്യകാല കിറ്റുകളാണ് കരസേന കരുതിയിരുന്നത്. എന്നാൽ ചൈനീസ് അതിർത്തിയിൽ ശൈത്യകാലത്തും കാവൽ വേണ്ടിവന്നതോടെ 30,000 കിറ്റുകൾ അധികമായി വേണ്ടി വന്നു. ഇതാണ് യു.എസിൽ നിന്നെത്തിച്ചത്.