reliance

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി റിലയൻസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് മാളുകൾ, പെട്രോൾ പമ്പുകൾ, ജിയോ പ്ളാറ്റ്ഫോമിലുള്ള സേവനങ്ങൾ തുടങ്ങിയവ ബഹിഷ്‌കരിക്കാൻ രാഷ്‌ട്രീയ കിസാൻ മഹാസംഘിന്റെ ഡൽഹിയിൽ ചേർന്ന യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാർ റിലയൻസിനു വേണ്ടിയാണ് കാർഷിക ബില്ലുകൾ സൃഷ്‌ടിച്ചതെന്ന് യോഗം വിലയിരുത്തി. റിലയൻസ് ഉദ്യോഗസ്ഥരാണ് ബില്ലുകൾ തയ്യാറാക്കിയത്. കർഷക സംഘടനകൾ നാളെ നടത്താൻ ആഹ്വാനം ചെയ്‌ത റോഡ് ഉപരോധത്തിൽ പങ്കു ചേരും.