ന്യൂഡൽഹി: അധിക യോഗ്യത മറച്ചുവച്ച് പ്യൂൺ തസ്തികയിൽ ജോലി നേടിയ ഉദ്യോഗാർത്ഥിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കി. പഞ്ചാബ് നാഷണൽ ബാങ്കിലെ പ്യൂൺ തസ്തികയിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വിഞ്ജാപനത്തിൽ ബിരുദം മറച്ച് ജോലി നേടിയ ഉദ്യോഗാർത്ഥിയെയാണ് ജോലിയിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ടത്. അധിക യോഗ്യത മുതൽകൂട്ടാണെന്ന ഒറീസ ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി തള്ളിയത്.