amarindar-singh

ന്യൂഡൽഹി :പഞ്ചാബിലേക്കുള്ള ചരക്ക് ട്രെയിൻ തടഞ്ഞതിനെതിരെ ഡൽഹിയിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ പ്രതിഷേധം.

കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലെ കർഷകർ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന് പഞ്ചാബിലേക്കുള്ള ട്രെയിൻ സർവിസുകൾ റദ്ദാക്കിയിരുന്നു. പ്രതിഷേധം അവസാനിച്ചിട്ടും ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാൻ കേന്ദ്രം തയാറായില്ല. തുടർന്നാണ് പഞ്ചാബിലെ മുഖ്യമന്ത്രിയും മന്ത്രിമാരും കോൺഗ്രസ് നേതാക്കളും പ്രതിഷേധവുമായി ഡൽഹിയിലെത്തിയത്. പ്രതിസന്ധി രാഷ്ടപതിയെ അറിയിക്കാൻ അനുമതി ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ചു. ഇതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും പഞ്ചാബ് ഭവനിൽ നിന്ന് ജന്ദർ മന്ദിറിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.

. ചരക്കു ട്രെയിനുകൾ എത്താതായതോടെ സംസ്ഥാനത്ത് അവശ്യ വസ്തുക്കൾക്കും വൈദ്യുത പ്ലാന്റിൽ കൽക്കരി ഉൽപ്പന്നങ്ങൾക്കും വളംകീടനാശിനികൾക്കും ക്ഷാമം അനുഭവപ്പെട്ടിരുന്നു. നിലവിൽ ഉയർന്ന വില നൽകി ട്രക്കുകളിൽ യൂറിയ ഉൾപ്പെടെ എത്തിക്കുകയാണ് . പഞ്ചാബിൽ ശൈത്യകാലത്ത് ഉരുളക്കിഴങ്ങിനും ഗോതമ്പിനും 14.50 ലക്ഷം ടൺ യൂറിയ ആവശ്യമായിവരും. സംസ്ഥാനത്ത് 75,000 ടൺ യൂറിയയാണ് ലഭ്യമായിട്ടുള്ളത്.