ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിന് നേരെ ഖാലിസ്ഥാൻ ഭീകര സംഘടനയുടെ ഭീഷണി. ഇന്ന് (5ന്) ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയില്ലെങ്കിൽ ആക്രമിക്കുമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ സംഘടന തലവൻ ഗുരുപദ്വന്ത് സിംഗ് പന്നുവിന്റെ ഭീഷണി. സംഭവത്തിന് പിന്നാലെ ഡൽഹി പൊലീസും സി.ആർ.പി.എഫും ഉന്നത തല യോഗം ചേർന്ന് വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.
1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ 36ാം വാർഷികമാണ് ഇന്ന്. ഇതിന്റെ ഭാഗമായിട്ടാണോ ഭീഷണിയെന്ന കാര്യം വ്യക്തമല്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.