farmbill

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ കർഷകവിരുദ്ധ നിയമത്തിനെതിരെ കർഷക സംഘടനകളുടെ ഏകോപനസമിതി 'ആൾ ഇന്ത്യ കിസാൻ സംഘർഷ് കോ- ഓർഡിനേഷൻ കമ്മിറ്റി" പ്രഖ്യാപിച്ച ദേശവ്യാപക കർഷക പ്രതിഷേധം ഇന്ന് നടക്കും. വിവിധ പ്രദേശങ്ങളിൽ റോഡ്, റെയിൽ ഗതാഗതം തടസപ്പെടുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

ഇന്നത്തെ പ്രതിഷേധത്തിന് പിന്നാലെ നവംബർ 26നും 27നുമായി ഡൽഹി ചലോ മാർച്ചും കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി മാർച്ചിൽ പഞ്ചാബിൽനിന്ന് മാത്രം 40,000 കർഷകർ പങ്കെടുക്കും. ഇന്ന് നടക്കുന്ന രാജ്യവ്യാപക കർഷക സമരത്തിന് ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്.സി.ഐ.ടി.യു, എ.ഐ.യു.ടി.യു.സി തുടങ്ങി 10 തൊഴിലാളി യൂണിയനുകൾ ഉൾപ്പെട്ട സംയുക്തവേദി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.