ന്യൂഡൽഹി: യു.കെയുമായി ടെലികമ്മ്യൂണിക്കേഷൻ, ഐടി, കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യാ മേഖലകളിൽ വിപുലമായ സഹകരണത്തിനുള്ള കരാറിന് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നൽകി. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വന്നതിന് ശേഷമുള്ള സാഹചര്യങ്ങൾ മുൻനിറുത്തിയാണിത്.
സഹകരണ മേഖലകൾ:
ടെലികമ്മ്യൂണിക്കേഷൻ, ഐടി നയങ്ങൾക്കും നിബന്ധനകൾക്കും രൂപം നൽകൽ.
സ്‌പെക്ട്രം മാനേജ്മെന്റ്
മൊബൈൽ റോമിംഗ് അടക്കം ടെലി കമ്മ്യൂണിക്കേഷൻ കണക്ടിവിറ്റി
ടെലികമ്മ്യൂണിക്കേഷൻ, ഐടി ഗുണനിലവാര പരിശോധന, സർട്ടിഫിക്കേഷൻ
വയർലെസ് കമ്മ്യൂണിക്കേഷൻ
5ജി, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ക്ളൗഡ് കംപ്യൂട്ടിംഗ്, ബിഗ് ഡാറ്റ എന്നിവയിൽ സാങ്കേതിക സഹായം
ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ സുരക്ഷ
മെച്ചപ്പെട്ട സാങ്കേതിക വിദ്യകളുടെ ഉപയോഗം, കൈമാറ്റം
പുതിയ സാങ്കേതിക വിദ്യകൾ സംബന്ധിച്ച ഗവേഷണ വിവരങ്ങൾ കൈമാറൽ
ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണം
ടെലികമ്മ്യൂണിക്കേഷൻ, ഐടി മേഖലയിലെ വാണിജ്യം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട് പരിപാടികൾ സംഘടിപ്പിക്കൽ,