telecom

ന്യൂഡൽഹി: യു.കെയുമായി ടെലികമ്മ്യൂണിക്കേഷൻ, ഐടി, കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യാ മേഖലകളിൽ വിപുലമായ സഹകരണത്തിനുള്ള കരാറിന് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നൽകി. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വന്നതിന് ശേഷമുള്ള സാഹചര്യങ്ങൾ മുൻനിറുത്തിയാണിത്.

സഹകരണ മേഖലകൾ:

 ടെലികമ്മ്യൂണിക്കേഷൻ, ഐടി നയങ്ങൾക്കും നിബന്ധനകൾക്കും രൂപം നൽകൽ.

 സ്‌പെക്ട്രം മാനേജ്മെന്റ്

 മൊബൈൽ റോമിംഗ് അടക്കം ടെലി കമ്മ്യൂണിക്കേഷൻ കണക്ടിവിറ്റി

 ടെലികമ്മ്യൂണിക്കേഷൻ, ഐടി ഗുണനിലവാര പരിശോധന, സർട്ടിഫിക്കേഷൻ

 വയർലെസ് കമ്മ്യൂണിക്കേഷൻ

 5ജി, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ക്ളൗഡ് കംപ്യൂട്ടിംഗ്, ബിഗ് ഡാറ്റ എന്നിവയിൽ സാങ്കേതിക സഹായം

 ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെ സുരക്ഷ

 മെച്ചപ്പെട്ട സാങ്കേതിക വിദ്യകളുടെ ഉപയോഗം, കൈമാറ്റം

 പുതിയ സാങ്കേതിക വിദ്യകൾ സംബന്ധിച്ച ഗവേഷണ വിവരങ്ങൾ കൈമാറൽ

 ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണം

 ടെലികമ്മ്യൂണിക്കേഷൻ, ഐടി മേഖലയിലെ വാണിജ്യം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട് പരിപാടികൾ സംഘടിപ്പിക്കൽ,