ന്യൂഡൽഹി: സ്‌കൂളുകൾ തുറന്ന് മൂന്ന് ദിവസം പിന്നിട്ടതിന് പിന്നാലെ ആന്ധ്രാപ്രദേശിൽ 262 വിദ്യാർത്ഥികൾക്കും 160 അദ്ധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു. നവംബർ രണ്ടിനാണ് ആന്ധ്രയിലെ സർക്കാർ സ്‌കൂളുകളും കോളേജുകളും തുറന്നത്. സ്‌കൂളുകളിൽ 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾ മാത്രമാണ് എത്തിയത്.
3.93 ലക്ഷം വിദ്യാർത്ഥികളും 99,000 അദ്ധ്യാപകരുമാണ് ക്ളാസിലെത്തിയത്. ഇതിൽ നിന്നും 262 വിദ്യാർത്ഥികൾക്കും 160 അദ്ധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമല്ല ആന്ധ്രയിലുള്ളതെന്ന് അധികൃതർ പ്രതികരിച്ചു.