ന്യൂഡൽഹി: കൊവിഡ് കണക്കിലെടുത്ത് പ്രത്യേക ആഭ്യന്തര വിമാന സർവീസിനുള്ള ടിക്കറ്റ് നിരക്ക് നിയന്ത്രണം (ഫെയർ ബാൻഡ് കാപ്പിംഗ്) ഫെബ്രുവരി 24 വരെ തുടരാൻ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. യാത്രക്കാർ വർദ്ധിച്ചാൽ പതിവ് ഷെഡ്യൂളിന്റെ 70-75 ശതമാനം വിമാന സർവീസുകൾ അനുവദിക്കും.
ലോക്ക് ഡൗണിന് ശേഷം മെയിലാണ് രാജ്യത്ത് 33ശതമാനം ആഭ്യന്തര വിമാന സർവീസ് പുനഃരാരംഭിച്ചത്. ജൂണിൽ 45ശതമാനമായും സെപ്‌തംബറിൽ 60 ശതമാനമായും വർദ്ധിപ്പിച്ചു. ഉൽസവ സീസണിൽ യാത്രക്കാരുടെ എണ്ണം കൂടിയാൽ സർവീസുകളുടെ എണ്ണം കൂട്ടും