ന്യൂഡൽഹി :കൊവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ടിരിക്കുന്ന സർവകലാശാലകളും കലാലയങ്ങളും തുറന്നു പ്രവർത്തിക്കുന്ന കാര്യം അതത് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും തീരുമാനിക്കാമെന്ന് യു.ജി.സി. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾക്ക് ആരോഗ്യ, വിദ്യാഭ്യാസ, കുടുംബക്ഷേമ, ആഭ്യന്തര മന്ത്രാലയങ്ങൾ അനുമതി നൽകി.
മാർഗനിർദേശങ്ങൾ
കേന്ദ്ര സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സ്ഥാപന, സർവകലാശാലാ മേധാവിക്ക് തീരുമാനമെടുക്കാം
സംസ്ഥാന നിയന്ത്രണത്തിലുള്ള സ്വകാര്യ , സർക്കാർ സ്ഥാപനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിനെടുക്കാം
ഹാജർ നിലയിൽ നിന്ന് അൻപത് ശതമാനത്തിൽ കൂടുതൽ കുട്ടികൾ ഒരുമിച്ച് ക്ലാസിലുണ്ടാകരുത്
ആദ്യ ഘട്ടത്തിൽ ഗവേഷക, പി.ജി., അവസാന വർഷ ബിരുധ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കാം .
മറ്റ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിന് പുറമേ, സംശയനിവാരണത്തിനായി കലാലയത്തിലെത്തി അദ്ധ്യാപകരെ കാണാം
ഓൺലൈൻ ക്ലാസിൽ തുടരാനാഗ്രഹിക്കുന്ന അതിനനുവദിക്കണം. ആവശ്യമായ പഠനസാമഗ്രികൾ എത്തിക്കണം
ഹോസ്റ്റലുകൾ അത്യാവശ്യമെങ്കിൽ മാത്രം തുറക്കുക. റൂം ഷെയറിംഗ് അനുവദിക്കരുത്. .