ന്യൂഡൽഹി: ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. അധിക രേഖകൾ ഫയൽ ചെയ്യാൻ രണ്ടാഴ്ചത്തെ സമയം തേടി സി.ബി.ഐ. അഭിഭാഷകൻ അരവിന്ദ് കുമാർ കഴിഞ്ഞ ദിവസം സുപ്രീംകോടതി രജിസ്ട്രിക്ക് കത്ത് നൽകിയിരുന്നു.ഇതംഗീകരിച്ചാണ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് കേസ് മാറ്റിവച്ചത്.
കേസ് പരിഗണിച്ചുതുടങ്ങി മൂന്നാം തവണയാണ് മാറ്റിവയ്ക്കൽ അപേക്ഷയുമായി സി.ബി.ഐ. സുപ്രീംകോടതിയെ സമീപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐയുടെ അപ്പീൽ.