വിവാദ ഉത്തരവിൽ മാറ്റം വരുത്തി പാകിസ്ഥാൻ
ന്യൂഡൽഹി: സിക്ക് സമുദായക്കാരുടെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കർതാപൂർ സാഹിബ് ഗുരുദ്വാരയുടെ നിയന്ത്രണം സിക്ക് ബന്ധമില്ലാത്ത ട്രസ്‌റ്റിനെ ഏൽപ്പിച്ച നടപടിയിൽ ഇന്ത്യ, പാകിസ്ഥാനെ പ്രതിഷേധമറിയിച്ചു. ഡൽഹി പാക് ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചു വരുത്തിയാണ് പ്രതിഷേധമറിയിച്ചത്. തീരുമാനം ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. അതിനിടെ ഇന്ത്യയുടെ പ്രതിഷേധത്തെ തുടർന്ന് പാകിസ്ഥാൻ മുൻ ഉത്തരവിൽ മാറ്റം വരുത്തി. 'കർത്താർപൂർ സാഹിബ് ഗുരുദ്വാരയുടെ നിയന്ത്രണം' എന്നത് 'കർത്താർപൂർ ഇടനാഴിയുടെ നിയന്ത്രണം' എന്നു മാറ്റി.