ന്യൂഡൽഹി: യു.പിയിലെ മഥുര ജയിലിൽ കഴിയുന്ന മലയാളി മാദ്ധ്യമപ്രവർത്തകനും കെ.യു.ഡബ്ല്യു.ജെ. ഡൽഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് നിയമപ്രകാരമുള്ള അവകാശങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി 16ന് പരിഗണിക്കും. 16 വരെ സുപ്രീം കോടതി ദീപാവലി അവധിയിലാണ്. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ കാപ്പന്റെ ഹർജി ഉൾപ്പെടുത്തിയിട്ടുണ്ട്.