ന്യൂഡൽഹി: വായുമലിനീകരണം കൊവിഡ് വ്യാപനം വേഗത്തിലാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മലിനീകരണം മൂലം ചുമയും തുമ്മലും വർദ്ധിക്കുന്നത് വ്യാപന സാദ്ധ്യത കൂട്ടും. വൈറസ് കൂടുതൽസമയം സജീവമായി നിലനിൽക്കുന്നതിനും വായു മലിനീകരണം ഇടയാക്കും. ദേശീയതലസ്ഥാനമേഖലയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട് ചേർന്ന പാർലമെന്റിന്റെ നഗരവികസനകാര്യ സ്ഥിരംസമിതി യോഗത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ വായു മലിനീകരണം കാരണം ആയുർദൈർഘ്യം കുറയുന്നു. വായുമലിനീകരണംകാരണം വർഷം 10000 മുതൽ 30000വരെ മരണങ്ങൾ സംഭവിക്കുന്നു. ഡൽഹിയിൽ ശ്വാസകോശസംബന്ധമായ രോഗസാദ്ധ്യത 1.7 മടങ്ങ് അധികമാണ്.