covid

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷവും മരണം 1.26 ലക്ഷവും കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ പുതിയ രോഗികൾ. 7178 പുതിയ രോഗികളും 64 മരണവും. മഹാരാഷ്ട്രയെയും കേരളത്തെയും ഡൽഹി മറികടന്നു. കേരളത്തിൽ 7,002, മഹാരാഷ്ട്രയിൽ 6,870 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 50,356 പുതിയ രോഗികൾ. 53,920 പേർ രോഗമുക്തരായി. നിലവിൽ 5.16 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ അഞ്ച് ആഴ്ചയായി രോഗബാധിതരുടെ പ്രതിദിന ശരാശരിയിൽ തുടർച്ചയായ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗമുക്തരുടെ എണ്ണം 78,19,886 ആണ്. രോഗമുക്തി നിരക്ക് 92.41 ശതമാനമായി വർദ്ധിച്ചു.