vradha

ന്യൂഡൽഹി: ഇ.എസ്.ഐ കോർപറേഷന്റെ (ഇ.എസ്.ഐ.സി) സ്​റ്റാന്റിംഗ് കമ്മി​റ്റി അംഗമായി ബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണനെ കേന്ദ്ര സർക്കാർ നിയമിച്ചു. 2 വർഷത്തേക്കാണ് നിയമനം. 20 വർഷത്തിലേറെയായി ഇ.എസ്.ഐയുമായി ബന്ധപ്പെട്ട വിവിധ ചുമതലകളിൽ പ്രവർത്തിക്കുന്ന രാധാകൃഷ്ണൻ നിലവിൽ ഇ.എസ്.ഐ.സി ബോർഡ് അംഗമാണ്.