ന്യൂഡൽഹി: ബീഹാറിൽ ഭരണമാറ്റം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ. ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവരടങ്ങിയ മഹാസഖ്യം അധികാരം പിടിക്കുമെന്നും എൻ.ഡി.എ അധികാരമൊഴിയേണ്ടി വരുമെന്നും വിവിധ എക്‌സിറ്റ് പോളുകൾ പറയുന്നു. ഭൂരിഭാഗം എക്സിറ്റ് പോളുകൾ മഹാസഖ്യത്തിന് മേൽക്കൈ പ്രഖ്യാപിക്കുമ്പോൾ ചിലത് ഒപ്പത്തിനൊപ്പവും പ്രവചിക്കുന്നുണ്ട്. നിതീഷ്‌കുമാറിന്റെ പ്രവർത്തനം മോശമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻതൂക്കം തേജസ്വി യാദവിനാണ്. തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ല. തൊഴിലില്ലായ്മയും കൊവിഡ് പ്രതിസന്ധിയും നിതീഷ് കുമാറിന് തിരിച്ചടിയായി. മഹാസഖ്യത്തിനൊപ്പം തിരഞ്ഞെടുപ്പ് നേരിട്ട സി.പി.എം.എൽ, സി.പി.ഐ, സി.പി.എം എന്നീ ഇടതുപാർട്ടികൾ മികച്ച പ്രകടനം നടത്തുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു.ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയാവും. ജെ.ഡി.യുവിന് വൻ തിരിച്ചടി. ബി.ജെ.പി പിടിച്ചു നിൽക്കുമെന്നും പ്രവചനമുണ്ട്. 243 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റാണ്.
എൻ.ഡി.എ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോൾ
ദൈനിക് ഭാസ്കർ
എൻ.ഡി.എ - 120-127
മഹാസഖ്യം - 71 മുതൽ 81 വരെ
എൽ.ജെ.പി -12-23
മറ്റുള്ളവർ-19-27
ടുഡെയ്‌സ് ചാണക്യ
മഹാസഖ്യം -180
എൻ.ഡി.എ -55
മറ്റുള്ളവർ - 8
ടൈംസ് നൗ
മഹാസഖ്യം -120
എൻ.ഡി.എ 116
മറ്റുള്ളവർ 7
റിപ്പബ്ലിക് ടി.വി- ജൻകി ബാത്
മഹാസഖ്യം -128
എൻ.ഡി.എ -104
മറ്റുള്ളവർ -11
ഇ.ടി.ജി ബീഹാർ
മഹാസഖ്യം -120
എൻ.ഡി.എ -114
മറ്റുള്ളവർ - 9
ടി.വി 9 ഭാരത് വർഷ്
മഹാസഖ്യം -115 -125
എൻ.ഡി.എ - 110-120
മറ്റുള്ളവർ- 10 -15
എ.ബി.പി
മഹാസഖ്യം -108-131
എൻ.ഡി.എ -104-128
മറ്റുള്ളവ -4- 8