bjp-exit-poll

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ ബി.ജെ.പി അധികാരം നിലനിറുത്തുമെന്ന് എക്‌സിറ്റ് പോളുകൾ. ഉപതിരഞ്ഞെടുപ്പ് നടന്ന 28ൽ 17 സീറ്റുവരെ ബി.ജെ.പി വിജയിക്കും. കോൺഗ്രസ് 11ന് സീറ്റുവരെയും ബി.എസ്.പിക്ക് 1 സീറ്റുവരെയും ലഭിക്കാം. ജ്യോതിരാദിത്യസിന്ധ്യ അനുകൂലികളായ കോൺഗ്രസ് എം.എൽ.എമാർ രാജിവച്ച് ബി.ജെ.പിയിൽ ചേർന്നതോടെയാണ് മദ്ധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ താഴെ വീണത്.

യു.പിയിൽ ബി.ജെ.പിക്ക് 5-6 വരെ, എസ്.പി 1-2 വരെ ,ബി.എസ്.പി -1 സീറ്റും ഗുജറാത്തിൽ ബി.ജെ.പി 6-7 വരെ, കോൺഗ്രസ് 0-1 വരെയും സീറ്റുകൾ പ്രവചിക്കുന്നു.