old-man

ന്യൂഡൽഹി: ആറു മാസത്തിനിടെ ഫോണിലൂടെ സ്ത്രീകൾ ഉൾപ്പെടെ 200ലധികം പേർക്ക് സ്വന്തം നഗ്‌നചിത്രം അയച്ചുകൊടുത്ത വയോധികൻ അറസ്റ്റിൽ. ചിത്രദുർഗ ചല്ലക്കരെ സ്വദേശി ഒ. രാമകൃഷ്ണയാണ് (54) അറസ്റ്റിലായത്.

അറിയാത്ത നമ്പറിൽ നിന്ന് വാട്‌സ്ആപ് വഴി നഗ്‌നചിത്രങ്ങൾ ലഭിക്കുകയാണെന്ന് കാണിച്ച് ഒരാഴ്ച മുമ്പ് ചല്ലക്കരെ സ്വദേശികളായ ചിലർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ചിത്രത്തിൽ കണ്ടയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. ചിത്രങ്ങൾ അയച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലണ് വെള്ളിയാഴ്ച ചല്ലക്കരെയിലെ വീട്ടിൽനിന്ന് രാമകൃഷ്ണയെ പിടികൂടിയത്.

നഗ്‌നചിത്രങ്ങൾ അയച്ചിരുന്നത് താനാണെന്ന് രാമകൃഷ്ണ പറഞ്ഞതായി പൊലീസ് പറഞ്ഞു. ഫോണിൽ ഏതെങ്കിലും നമ്പർ ഡയൽ ചെയ്ത് സംസാരിച്ച ശേഷമാണ് ആ നമ്പറിലേക്ക് സ്വന്തം നഗ്‌നചിത്രങ്ങൾ അയച്ചിരുന്നത്.

ഫോൺ വിളിക്കുമ്പോൾ ഡയലർ ടോൺ ഉള്ള നമ്പറിലും ഇത്തരം ചിത്രങ്ങൾ അയച്ചിരുന്നു. ചല്ലക്കരെയിൽ മാത്രം 50ലധികം സ്ത്രീകൾക്കാണ് ചിത്രങ്ങൾ ലഭിച്ചത്. എന്നാൽ, ഭൂരിഭാഗം പേരും പരാതി നൽകാൻ മടിച്ചു. സ്ത്രീകളുടെ ചിത്രങ്ങൾ അയയ്ക്കാനും സന്ദേശങ്ങളിലൂടെ രാമകൃഷ്ണ ആവശ്യപ്പെട്ടിരുന്നു. മാസങ്ങളായി ചിത്രങ്ങൾ ലഭിച്ച സ്ത്രീയുടെ സഹോദരനും മറ്റു സ്ത്രീകളുടെ ബന്ധുക്കളുമാണ് പൊലീസിനെ സമീപിച്ച് പരാതി നൽകിയത്.