ന്യൂഡൽഹി: ബി.ജെ.പിയുടെ മുതിർന്ന നേതാവായ എൽ.കെ.അദ്വാനിയുടെ 93–ാം പിറന്നാളിന് അദ്ദേഹത്തിന്റെ വസതിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അറിയിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഢ എന്നിവരുമുണ്ടായിരുന്നു.
മോദി അദ്ദേഹത്തിന്റെ പാദം തൊട്ട് വന്ദിക്കുകയും കേക്ക് മുറിച്ച് പിറന്നാൾ മധുരം പങ്കിടുകയും ചെയ്തു.
പാർട്ടിയുടെയും രാജ്യത്തിന്റേയും വളർച്ചയിൽ അദ്വാനിയുടെ പങ്ക് വളരെ വലുതാണെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. 1927 നവംബർ 8ന് കറാച്ചിയിലായിരുന്നു അദ്വാനിയുടെ ജനനം. വിഭജനത്തിനുശേഷം അദ്ദേഹവും കുടുംബവും ഇന്ത്യയിലേക്ക് എത്തുകയായിരുന്നു.