shipping-ministry

ന്യൂഡൽഹി: ഷിപ്പിംഗ് മന്ത്രാലയത്തെ തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പേരിലുള്ള മാറ്റം പോലെ തന്നെ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ജോലിയിലും മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൂറത്തിലെ ഹസിറയ്ക്കും ഭവ്‌നഗർ ജില്ലയിലെ ഘോഗയ്ക്കും ഇടയിലെ റോപാക്‌സ് ഫെറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഷിപ്പിംഗ് മന്ത്രാലയം തുറമുഖത്തേയും ജലപാതകളേയും സംബന്ധിച്ച് നിരവധി പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. വികസിത സമ്പദ് വ്യവസ്ഥയിൽ ഷിപ്പിംഗ് മന്ത്രാലയം തുറമുഖത്തേയും ജലപാതയേയും കാത്ത് സൂക്ഷിക്കുന്നുണ്ട്. അതിനാൽ ഷിപ്പിംഗ് മന്ത്രാലയം ഇനി മുതൽ തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയം എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.