ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായ മാറ്റം ഇന്ത്യയിലും സംഭവിക്കണമെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. ബിഹാർ തിരഞ്ഞെടുപ്പ് ഫലം ഒരു തുടക്കമാകട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'യു.എസ് റിപ്പബ്ലിക്കിന് അന്തസും സമാധാനവും ജനാധിപത്യവും ശാസ്ത്രബോധവും സത്യവും തിരികെ നൽകുമെന്നാണ് ബൈഡന്റെയും കമല ഹാരിസിന്റെയും ജയത്തോടെ അവർ പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ റിപ്പബ്ലിക്കിനെ വീണ്ടെടുക്കുക നമുക്കും ആവശ്യമാണ്. ബിഹാർ വോട്ടെടുപ്പ് എൻ.ഡി.എക്ക് ഒരു വഴി കാട്ടുകയാണ്. ഇതൊരു തുടക്കമാകട്ടെ.'- പ്രശാന്ത് ഭൂഷൺ പറഞ്ഞു.