ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേർക്കാണ് കൊവിഡ് ബാധിച്ചത്. 559 പേർ മരിച്ചു. ഒക്ടോബർ 15 മുതൽ പ്രതിദിന രോഗികളുടെ എണ്ണം കുറയുകയാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 49,082 പേരാണ് രോഗമുക്തരായത്. തുടർച്ചയായ 37-ാം ദിവസമാണ് പുതിയ രോഗികളെക്കാൾ രോഗമുക്തരുടെ എണ്ണം ഉയരുന്നത്.
ആകെ രോഗബാധിതരുടെ 6.03 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 92.49 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പേർ രോഗമുക്തരായത് കേരളത്തിലാണ്. 7120 പേർ. മഹാരാഷ്ട്രയിൽ 6478 പേരും രോഗമുക്തി നേടി.
കേരളം, ഡൽഹി ഉൾപ്പെടെയുള്ള പത്ത് സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലാണ് 76 ശതമാനം പുതിയ രോഗികളും.
മഹരാഷ്ട്ര, ഡൽഹി, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ മരണം.