bihar-election

ന്യൂഡൽഹി: ബീഹാറിൽ മഹാസഖ്യം അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ജനറൽ സെക്രട്ടറിമാരായ രൺദീപ് സുർജെവാലയെയും അവിനാശ് പാണ്ഡെയെയും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പാട്നയിലേക്ക് അയച്ചു. ഇരുവരും ഇന്നലെ തന്നെ പാട്നയിലെത്തി. സംസ്ഥാനത്തെ കോൺഗ്രസ് നിരീക്ഷകരായി ഇരുവരും പ്രവർത്തിക്കും. നാളെ ഫലം വരുന്നതിന് പിന്നാലെ കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനങ്ങളെടുക്കാൻ ഇവർ നേതൃത്വം വഹിക്കും. എൻ.ഡി.എയും മഹാസഖ്യവും തമ്മിൽ സീറ്റുനിലയിൽ വലിയ വ്യത്യാസമുണ്ടാകില്ലെന്ന് ചില എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിന്റെ അടിസ്ഥാനത്തിൽ അട്ടിമറി സാദ്ധ്യതകളൊഴിവാക്കുക കൂടിയാണ് തീരുമാനത്തിന് പിന്നിൽ.

മഹാസഖ്യത്തിന് അനുകൂലമായ എക്സിറ്റ് പോൾ ഫലങ്ങളെ തുടർന്ന് എൻ.ഡി.എ ക്യാമ്പ് കടുത്ത നിരാശയിലാണ്.