covid

ന്യൂഡൽഹി: കൊവിഡ് വാക്സിൻ വിപണിയിൽ ലഭ്യമാകാൻ ഒരു വർഷത്തിലേറെ വേണ്ടിവരുമെന്നും സാധാരണ ജനങ്ങൾ 2022 വരെ കാത്തിരിക്കേണ്ടിവരുമെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. പ്രതിരോധ വാക്‌സിൻ ലഭ്യമായാലും കൊവിഡ് വൈറസ് അപ്രത്യക്ഷമാകില്ലെന്ന് കേന്ദ്ര കൊവിഡ് ടാസ്ക് ഫോഴ്സ അംഗം കൂടിയായ അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഉൾപ്രദേശങ്ങളിലടക്കം വാക്‌സിൻ എത്തിക്കാൻ സംവിധാനം വേണം. രാജ്യത്തെ രോഗികളുടെ എണ്ണം കണക്കാക്കുന്നതിലും പലമടങ്ങ് കൂടുതലാകാം. രോഗംവന്നുപോയത് തിരിച്ചറിയാത്തവർ നിരവധിയുണ്ട്. വാക്സിൻ ലഭ്യമായാൽ ആരോഗ്യപ്രവർത്തകർ, പൊലീസ് ഉൾപ്പെടെയുള്ളവർക്ക് മുൻഗണനാടിസ്ഥാനത്തിലായിരിക്കും വിതരണമെന്ന് കേന്ദ്രസർക്കാ‌ർ വ്യക്തമാക്കിയിരുന്നു.