hajj-pilgrimage

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സൗകര്യം എടുത്തു കളഞ്ഞത് വടക്കൻ കേരളത്തിലെ ഹജ്ജ് തീർത്ഥാടകരെ ദുരിതത്തിലാക്കും. കേരളത്തിൽ നിന്നുള്ള മുഴുവൻ ഹജ്ജ് തീർത്ഥാടകർക്കുമുള്ള സൗകര്യം കരിപ്പൂരിലെ ഹജ്ജ് ഹൗസിലുണ്ട്. തീരുമാനം പുന:പരിശോധിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.