ന്യൂഡൽഹി : ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി സർക്കാരിന് ഹൈക്കോടതി നോട്ടീസ്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പടെയുള്ള പബ്ലിക് പ്രൊസിക്യൂട്ടമാരെ നിയമിക്കുന്നത് എതിർത്ത് ഡൽഹി സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹർജിക്കാരുടെയും മറ്റ് കക്ഷികളുടെയും വിശദീകരണം ഹൈക്കോടതി ആരാഞ്ഞിരിക്കുന്നത്.