poll

ന്യൂഡൽഹി: മദ്ധ്യപ്രദേശ്, ഗുജറാത്ത്, യു.പി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. മദ്ധ്യപ്രദേശിലെ 28 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ബി.ജെ.പി സർക്കാരിന് നിർണായകമാണ്. 109 സീറ്റാണ് ബി.ജെ.പിക്ക് നിലവിലുള്ളത്. ഭരണം നിലനിറുത്താൻ ആറ് സീറ്റുകൂടി ശിവരാജ്സിംഗ് ചൗഹാൻ സർക്കാരിന് വേണം. മദ്ധ്യപ്രദേശിൽ ബി.ജെ.പി വൻ വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.

രാജ്യസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചതോടെയാണ് ഗുജറാത്തിലെ എട്ടുമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മന്ത്രിമാരായ കമൽറാണി വരുൺ, ചേതൻ ചൗഹാൻ എന്നിവർ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ഒഴിവ് വന്നതടക്കമുള്ള ഏഴ് മണ്ഡലങ്ങളിലാണ് യു.പിയിൽ ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് എം.എൽ.എമാർ രാജിവച്ച് ബി.ജെ.പിയിൽ പോയതിനെ തുടർന്നാണ് മണപ്പൂരിൽ നാലു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.