ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 38,074 കൊവിഡ് കേസുകൾ. 448 മരണം. ആകെ രോഗികൾ 85,91,731.
ആകെ മരണം 1,27,059 ആയി. രോഗമുക്തി നിരക്ക് 92.64 ശതമാനം. മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു.
പ്രതിദിന രോഗമുക്തരുടെ എണ്ണം അരലക്ഷത്തിൽ താഴെയായി തുടരുന്നത് ആശ്വാസമേകുന്നു. ഇന്നലെ 42,033 രോഗമുക്തർ. ആകെ 79,59,406 പേർക്ക് രോഗം ഭേദമായി. തുടർച്ചയായ 12 -ാം ദിവസമാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 6 ലക്ഷത്തിൽ താഴെയായി തുടരുന്നത്. കഴിഞ്ഞ ദിവസം പത്തുലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ മാത്രമാണ് പ്രതിദിന കേസ് അയ്യായിരത്തിന് മുകളിൽ കടന്നത്. 71 പേർ മരിച്ചു. ഇതോടെ ഡൽഹിയിലെ ആകെ മരണം 7000 കടന്നു. മഹാരാഷ്ട്രയിൽ 3277, ബംഗാളിൽ 3,907 പേർക്കും രോഗം സ്ഥീരികരിച്ചു.