ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാമുന്നണിയുടെ വോട്ട് ഭിന്നിപ്പിച്ച എ.ഐ.എം.ഐ നേതാവ് അസുദുദ്ദീൻ ഒവൈസി എൻ.ഡി.എയുടെ ട്രോജൻ കുതിരയാണെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മഹാസഖ്യത്തിനൊപ്പം അണിനിരന്ന മുസ്ലിം ന്യൂനപക്ഷങ്ങളെ ആശയക്കുഴപ്പത്തിലാക്കി മുൻപും ഒവൈസി തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുടെ ചട്ടുകമായി മാറുന്നത് ജനാധിപത്യത്തിന്റെ അന്തസ്സിടിക്കുന്ന പ്രവൃത്തിയാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
മഹാസഖ്യത്തിന്റെ സ്വാധീനമേഖലയായ വടക്കൻ ബീഹാറിലെ സീമാഞ്ചലിൽ മുസ്ലിം ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയാണ് ഒവൈസിയുടെ പാർട്ടി അഞ്ച് സീറ്റുകൾ നേടിയത്.