bihar-vote

ന്യൂഡൽഹി: ബീഹാറിൽ എൻ.ഡി.എ അധികാരമേറിയെങ്കിലും വോട്ടുവിഹിതത്തിൽ മഹാസഖ്യവുമായുള്ളത് നേരിയ വ്യത്യാസം മാത്രം. എൻ.ഡി.എ 1,57,01,226 വോട്ടുകൾ നേടിയപ്പോൾ മഹാസഖ്യത്തിന് 1,56,77,032 വോട്ടുകൾ ലഭിച്ചു. വ്യത്യാസം 24,194 വോട്ടുകൾ മാത്രം.

എൻ.ഡി.എയ്ക്ക് 37.32 ശതമാനം വോട്ട്. മഹാസഖ്യത്തിന് 37.22 ശതമാനം.

ഒവൈസിയുടെ പാർട്ടി ഉൾപ്പെടുന്ന മൂന്നാം മുന്നണി നാലര ശതമാനം വോട്ട് നേടി. 19 ലക്ഷത്തോളം വോട്ട്.

എൽ.ജെ.പി 5.66 ശതമാനം വോട്ടുനേടി. 23.84 ലക്ഷം വോട്ട്.

ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർ.ജെ.ഡിക്ക് തന്നെയാണ് കൂടുതൽ വോട്ട്.

144 സീറ്റിൽ മത്സരിച്ച ആർ.ജെ.ഡി 97.36 ലക്ഷം വോട്ടു നേടി (23.1 ശതമാനം).

110 സീറ്റിൽ മത്സരിച്ച ബി.ജെ.പി.ക്ക് 82.01 ലക്ഷം വോട്ടു ലഭിച്ചു (19.5 ശതമാനം). ജെ.ഡി.യുവിന് 64.84 ലക്ഷം വോട്ട് (15.4 ശതമാനം).
29 സീറ്റിൽ മാത്രം മത്സരിച്ച ഇടതുപക്ഷ പാർട്ടികൾ 19.46 ലക്ഷം വോട്ടു നേടി (4.62 ശതമാനം).

70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 39.95 ലക്ഷമാണ് വോട്ട് (9.5 ശതമാനം).

ഏറ്റവും ഉയർന്ന വിജയനിരക്ക് ബി.ജെ.പിക്കാണ് (66.4 ശതമാനം).

എച്ച്.എ.എം (57.1ശതമാനം). ഇടത് പാർട്ടികൾ 55.2 ശതമാനം,ആർ.ജെ.ഡിയുടേത് 52.8 ശതമാനം. ജെ.ഡി.യുവിന്റേത് 35.54 ശതമാനവും കോൺഗ്രസിന്റേത് 26.03 ശതമാനവുമാണ്.