covid-

 ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷത്തിൽ താഴെ

ന്യൂഡൽഹി: രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 92.79ശതമാനമായി ഉയർന്നു.

കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷത്തിന് താഴെയായി. 106 ദിവസത്തിന് ശേഷം ആദ്യമായാണിത്. 4,94,657 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗികളുടെ 5.73 ശതമാനം മാത്രമാണിത്. ആകെ പരിശോധനകൾ 12 കോടി കടന്നു. കൊവിഡ് മരണനിരക്ക് 1.48ശതമാനം. കേരളം,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് ചികിത്സയിലുള്ളവരുടെ എണ്ണം അരലക്ഷത്തിന് മുകളിലുള്ളത്.

രാജ്യത്തെ ആകെ രോഗികൾ 87 ലക്ഷത്തോടടുത്തു. മരണം 1.28 ലക്ഷമായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 44,281 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.