bihar

ന്യൂഡൽഹി: ബീഹാറിലെ നിയുക്ത എം.എൽ.എമാരിൽ പകുതിയിലേറെ പേരും ക്രിമിനൽ കേസ് പ്രതികൾ. 243 അംഗ നിയമസഭയിലെ

163 പേർക്കെതിരെയും ക്രിമിനൽ കേസുകളുണ്ട്. 123 പേർക്കെതിരെ ഗുരുതര ക്രിമിനൽ കേസുണ്ട്.19 പേർക്കെതിരെ കൊലപാതകത്തിനും 31 പേർക്കെതിരെ കൊലപാതക ശ്രമവും എട്ടുപേർക്കെതിരെ സ്ത്രീകൾക്കെതിരായ അക്രമത്തിനുമാണ് കേസ്. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്ക് പുറത്തുവിട്ടത്.

പ്രതികളിൽ ആർ.ജെ.ഡിയാണ് മുന്നിൽ - 44. ബി.ജെ.പി രണ്ടാമത് - 37. ജെ.ഡി.യുവിലെയും കോൺഗ്രസിലെയും 11 പേർ വീതവും സി.പി.ഐ.എം.എല്ലിലെ 8 പേരും എ.ഐ.എം.ഐ.എമിലെ 5 പേരും ഗുരുതര ക്രിമിനൽ കേസ് പ്ര തികളാണ്.

കോടീശ്വരന്മാരും കൂടി

2015ൽ 162 കോടിപതികളെങ്കിൽ ഇക്കുറി 194 ആയി. ബി.ജെ.പിയിലാണ് കോടിപതികൾ കൂടുതൽ. 65. ആർ.ജെ.ഡിയിൽ 64. ആർ.ജെ.ഡിയുടെ അനന്ത്കുമാർ ആണ് ഏറ്റവും സമ്പന്നൻ. 68.56 കോടിയാണ് സ്വത്ത്.

ഇത്തവണ വനിതാ-യുവ പ്രതാനിദ്ധ്യം കുറഞ്ഞു. 126 പേർ
51നും 80നും ഇടയിലും 115 പേർ 25നും 50നും ഇടയിലും പ്രായമുള്ളവരാണ്. 2015ൽ 28 വനിതകളുണ്ടായിരുന്നു. ഇക്കുറി 26 വനിതകൾ.