ന്യൂഡൽഹി: പ്രവാസികളുടെ ഒ.സി.ഐ കാർഡ് (ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ കാർഡ്) പുതുക്കുന്നതടക്കമുള്ള സേവനങ്ങൾ നൽകുന്ന കേരളത്തിലെ മൂന്ന് ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസുകളുടെ (എഫ്.ആർ.ആർ.ഒ) അധികാര പരിധി നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കോഴിക്കോട് , കൊച്ചി , തിരുവനന്തപുരം ജില്ലകളിലാണ് റീജണൽ രജിസ്ട്രേഷൻ ഓഫീസുകളുണ്ടാവുക.