ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു. മരണം 1.28 ലക്ഷവും പിന്നിട്ടു.
തുടർച്ചയായ അഞ്ചാംദിവസവും രാജ്യത്തെ പുതിയ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 47,905 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 550 പേർകൂടി മരിച്ചു. 52,718 പേർ രോഗമുക്തരായി. 4.98 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇത് ആകെ രോഗികളുടെ 5.63ശതമാനമാണ്. രോഗമുക്തി നിരക്ക് 92.89 ശതമാനം. ആകെ 80,66,501 പേർ രോഗമുക്തരായി. മരണനിരക്ക് 1.48 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.