gdp

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കരകയറുന്നതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. വളർച്ച അടിസ്ഥാനമാക്കി ആഗോള സാമ്പത്തിക റേറ്റിംഗ് കമ്പനിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗിൽ മാറ്റം വരുത്തിയത് മന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡ് വ്യാപനം നിയന്ത്രിക്കാനായത് വിപണിയിൽ പ്രതിഫലിച്ചു. സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ജി.എസ്.ടി വരുമാനം, ബാങ്ക് ക്രെഡിറ്റ്, വിദേശ നിക്ഷേപം എന്നിവയിൽ മികച്ച പുരോഗതിയുണ്ടായി. വിദേശ നാണയ കരുതൽ ശേഖരം 56,​000 കോടി ഡോളറായി ഉയർന്നു. ഇതു റെക്കാഡാണ്. നാലാം പാദത്തിൽ പ്രതീക്ഷിച്ച വളർച്ച മൂന്നാം പാദത്തിൽ തന്നെ ദൃശ്യമായി. മൂഡീസിന്റെ പുതിയ റിപ്പോർട്ട് പ്രകാരം 2021ലെ സാമ്പത്തിക വളർച്ച ജി.ഡി.പിയുടെ 8.6 ശതമാനമാകുമെന്നാണ്. നേരത്തെ അവർ പ്രവച്ചിരുന്നത് 8.1 ശതമാനമാണ്.