covid

ന്യൂഡൽഹി: ഓക്‌സ്‌ഫോർഡ് കൊവിഡ് വാക്സിനായ കൊവിഷീൽഡിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയായി. രാജ്യത്ത് ഒക്ടോബർ 31 വരെ 1600 പേരാണ് പരീക്ഷണത്തിന് സന്നദ്ധമായി രജിസ്റ്റർ ചെയ്തത്. ഐ.സി.എം.ആറുമായി ചേർന്ന് പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്‌സിൻ പരീക്ഷണം നടത്തുന്നത്.

നിലവിൽ രാജ്യത്തെ 15 വിവിധ കേന്ദ്രങ്ങളിലായാണ് കൊവിഷീൽഡ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണം നടക്കുന്നത്. പരീക്ഷണത്തിൽ വളരെ മികച്ച ഫലമാണ് ലഭിക്കുന്നതെന്നും കൊവിഡിൽ യഥാർത്ഥ പരിഹാരമായി ഈ വാക്സിൻ മാറുമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.