misile

ന്യൂഡൽഹി: കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കുന്ന മിസൈൽ ഒഡീഷയിലെ ചാന്ദിപ്പൂർ ഇന്റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. മൊബൈൽ ലോഞ്ചറിൽ നിന്ന് വിക്ഷേപിക്കുന്ന മിസൈലിന് 30കിലോമീറ്റററാണ് പരിധി. ആകാശത്ത് 15കിലോമീറ്റർ ഉയരത്തിൽ പറക്കുന്ന ഏത് ലക്ഷ്യവും തകർക്കും. ഒരു ലോഞ്ചറിൽ നിന്ന് ആറു മിസൈലുകൾ വിക്ഷേപിക്കാം. അതിർത്തിയിൽ വ്യോമപ്രതിരോധത്തിനായി ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാനാകും.