modi

ന്യൂഡൽഹി: ജയ്സാൾമീറിലെ ലോംഗോവാൾ പോസ്‌റ്റിൽ സൈനികർക്ക് മധുരം വിതരണം ചെയ്‌തും സംവദിച്ചും ടാങ്കിൽ കയറിയുമാണ് മോദി ദീപാവലി ആഘോഷിച്ചത്. ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവനെ, ബി.എസ്.എഫ് ഡി.ജി രാകേഷ് അസ്‌താന എന്നിവരും ഒപ്പമുണ്ടായിരുന്നു.

ലോംഗെവാല യുദ്ധസ്മാരകത്തിൽ പുഷ്‌പചക്രം സമർപ്പിച്ച പ്രധാനമന്ത്രി ജീവത്യാഗം ചെയ്‌ത സൈനികരുടെ ഓർമ്മയിൽ മൗനപ്രാർത്ഥനയും നടത്തി. സൈനികരെ പ്രചോദനം കൊള്ളിക്കുന്ന പതിവ് പ്രസംഗത്തിന് ശേഷമായിരുന്നു മധുര വിതരണം. 130 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായാണ് മധുരവുമായി എത്തിയതെന്നും സൈനികരുടെ മുഖത്തെ പുഞ്ചിരി കാണുമ്പോഴാണ് തന്റെ ആഘോഷം പൂർത്തിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപദേശം

 പുതിയ വിദ്യകൾ പഠിക്കാനുള്ള പ്രവണത സൂക്ഷിക്കണം, യോഗ പരിശീലിക്കണം, മാതൃഭാഷയും ഇംഗ്ളീഷും കൂടാതെ മൂന്നാമത് ഒരു ഭാഷകൂടി പഠിക്കണം.