sitaram-yechury

ന്യൂഡൽഹി: കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടാണെന്ന് ആവർത്തിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ പഴയെ പോലെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് കോടിയേരി അറിയിച്ചു അതിനാലാണ് അവധി നൽകിയത്. കോടിയേരിയുടെ ആരോഗ്യപ്രശ്നങ്ങൾ കേരളത്തിലെ ജനങ്ങൾക്കും അറിയാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയ​റ്റ് പറഞ്ഞതിനപ്പുറം ഒന്നുമില്ലെന്നും യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.