ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകസമിതി അംഗവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേൽ (71) ഗുരുതരാവസ്ഥയിൽ. ആരോഗ്യനില മോശമായതിനെ തുടർന്ന് പട്ടേലിനെ ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചത്.
വൈറസ് ശ്വാസകോശത്തെയും മറ്റ് ആന്തരിക അവയവങ്ങളെയും ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേ തുടർന്നാണ് ഇന്നലെ ഉയോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.