fire-crackers

ന്യൂഡൽഹി: അതിരൂക്ഷമായ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന് പുല്ലുവില. നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കം പൊട്ടിച്ചതിന് 850 പേർക്കെതിരെയും പടക്കം വിറ്റതിന് 1200 പേർക്കെതിരെയും പൊലീസ് കേസെടുത്തു. 1,314 കിലോ പടക്കം പലയിടങ്ങളിൽ നിന്നായി പൊലീസ് പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തെക്കൻ ഡൽഹിയിലാണ്.